Home State കേരളത്തിൽ നിന്ന് കർണ്ണാടകയിലേക്കും, തമിഴ്നാട്ടിലേക്കും ട്രെയിൻ യാത്ര; ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

കേരളത്തിൽ നിന്ന് കർണ്ണാടകയിലേക്കും, തമിഴ്നാട്ടിലേക്കും ട്രെയിൻ യാത്ര; ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

0

തിരുവനന്തപുരം: കേരളത്തിൽ നിന്ന് ട്രെയിനിൽ കർണ്ണാടകയിലേക്കും, തമിഴ് നാട്ടിലേക്കും പോകുന്ന യാത്രക്കാർ ആർ ടി പി സി ആർ നെഗറ്റീവ് ( RTPCR –VE ) ടെസ്റ്റ് റിപ്പോർട്ട് കരുതണം. അന്തർ സംസ്ഥാന യാത്രക്കാർ കർണ്ണാടക, തമിഴ്നാട് ഗവണ്മെൻ്റുകൾ പുറപ്പെടുവിച്ച മാർഗ്ഗരേഖകൾ പാലിക്കേണ്ടതാണെന്ന് റെയിൽവേ വ്യക്തമാക്കി.

കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനുള്ളിൽ ലഭിച്ച ആർ ടി പി സി ആർ നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് യാത്ര അവസാനിക്കുന്ന റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ കാണിക്കേണ്ടതാണ്. കൊറോണ രണ്ട് ഡോസ് വാക്സിനേഷൻ ലഭിച്ചുട്ടുണ്ടെങ്കിലും ആർ ടി പി സി ആർ നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് നിർബന്ധമാണ്.

കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ ഒരു ഐസിഎംആർ അംഗീകൃത ലബോറട്ടറിയിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ലഭിച്ച ആർ ടി പി സി ആർ നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് യാത്ര അവസാനിക്കുന്ന റെയിൽവേ സ്റ്റേഷനിൽകാണിക്കേണ്ടതാണ് അല്ലെങ്കിൽ രണ്ട് ഡോസ് കൊറോണ വാക്സിനേഷൻ സ്വീകരിച്ചതിന്റെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദ്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here