Home Local News പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ

0

പത്തനംതിട്ട : റാന്നിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി. പെരുന്നാട് മാമ്പറ സ്വദേശി അജ്മൽ നാസറാണ് അറസ്റ്റിലായത്.

ഡിവൈഎഫ്‌ഐ കിഴക്കേ മാമ്പറ യൂണിറ്റ് പ്രസിഡന്റാണ് അജ്മൽ. പെൺകുട്ടിയുടെ പിതാവ് ജില്ലാ പോലീസ് മേധാവിയ്‌ക്ക് നൽകിയ പരാതിയിലാണ് അജ്മലിനെ അറസ്റ്റ് ചെയ്തത്.

പതിനേഴുകാരിയായ പെൺകുട്ടിയെ അജ്മൽ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here