Home State കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കും

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കും

0

തൃശ്ശൂർ: ഒളിവിൽ പോയ കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കും. കേസിലെ പ്രതികളായ സുനിൽ കുമാർ, ബിജു കരീം, ബിജോയ് , ജിൽസൺ, കിരൺ , റെജി എം അനിൽ കുമാർ എന്നിവർക്കായാണ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കുക.

പ്രതികൾ പോകാൻ സാധ്യതയുള്ള ഇടങ്ങളിൽ ഉൾപ്പടെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥരും സിപിഐഎമ്മും ചേർന്ന് ഒത്തുകളിക്കുകയാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിമർശനം.

എന്നാൽ ലോക്കൽ പൊലീസ് എഫ് ഐആർ ഇട്ടപ്പോൾ മുതൽ പ്രതികൾ ഒളിവിലാണെന്നും അന്വേഷണം തുടരുകയാണെന്നുമാണ് അന്വേഷണസംഘം പറയുന്നത്.

കഴിഞ്ഞ ദിവസം കരുവന്നൂർ ബാങ്കിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും മറ്റും പരിശോധിച്ച് ആസ്തി എത്രയുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here