Home State എറണാകുളം മെഡിക്കല്‍ കോളജില്‍ കൊറോണ ഡ്യൂട്ടിക്കിടെ നഴ്‌സിംഗ് ഓഫിസര്‍മാരെ മര്‍ദിച്ച ഡോക്ടര്‍മാര്‍ക്കെതിരേ കേസ്

എറണാകുളം മെഡിക്കല്‍ കോളജില്‍ കൊറോണ ഡ്യൂട്ടിക്കിടെ നഴ്‌സിംഗ് ഓഫിസര്‍മാരെ മര്‍ദിച്ച ഡോക്ടര്‍മാര്‍ക്കെതിരേ കേസ്

0

കൊച്ചി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കൊറോണ ഡ്യൂട്ടിക്കിടെ ഡോക്ടര്‍മാര്‍ നഴ്‌സിംഗ് ഓഫിസര്‍മാരെ പരിഹസിക്കുകയും മര്‍ദിക്കുകയും സ്ത്രീത്വത്തെ അപമാനിച്ചെന്നുമുള്ള പരാതിയില്‍ പൊലീസ് കേസ് എടുത്തു. ശാരീരികമായി കയ്യേറ്റം ചെയ്ത ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍ക്കെതിരെയാണ് കേസെടുത്തെതായി പൊലീസ് അറിയിച്ചത്.

സംഭവത്തില്‍ രണ്ട് നഴ്‌സിംഗ് ഓഫിസര്‍മാരാണു പരാതി നല്‍കിയത്. ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൊഴികള്‍ വിശകലനം ചെയ്ത ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. വനിതാ കമ്മിഷനും യുവജന കമ്മിഷനും നഴ്‌സിങ് ഓഫിസര്‍മാര്‍ പരാതി നല്‍കിയിരുന്നു. മേയ് എട്ടിനു ഡ്യൂട്ടിക്കിടെ ഡോക്ടര്‍മാര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്നാണ് ഇരുവരുടേയും പരാതി.

സംഭവത്തില്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ക്കു പരാതി നല്‍കിയെങ്കിലും തുടര്‍ നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് രണ്ടു നഴ്‌സിങ് ഓഫിസര്‍മാര്‍ പൊലീസിനെ സമീപിച്ചത്. ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍ പരാതിക്കാരില്‍ ഒരാളുടെ മുതുകിന് ഇടിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ പെരുമാറിയെന്നും പരാതിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here