Home National മുന്‍ മന്ത്രിയുടെ ആറാം വിവാഹം തടഞ്ഞ് മൂന്നാം ഭാര്യ

മുന്‍ മന്ത്രിയുടെ ആറാം വിവാഹം തടഞ്ഞ് മൂന്നാം ഭാര്യ

0

ലക്‌നൗ: ആറാമത് വിവാഹം കഴിക്കാനൊരുങ്ങിയ മുന്‍ മന്ത്രിയുടെ വിവാഹം തടഞ്ഞ് മൂന്നാം ഭാര്യ. ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിയായ ചൗധരി ബഷീറിന്റെ വിവാഹമാണ് മൂന്നാം ഭാര്യ നഗ്‌മ തടഞ്ഞത്. ബഷീറിനെതിരെ ആഗ്ര മണ്ഡോല പൊലീസ് സ്റ്റേഷനില്‍ നഗ്‌മ കേസ് നല്‍കി.

2012 നവംബറില്‍ നഗ്‌മയെ ബഷീര്‍ വിവാഹം ചെയ്‌തു. പിന്നീട് വിവാഹ ബന്ധത്തില്‍ ഉലച്ചിലുണ്ടായി. ആ സമയത്താണ് ബഷീര്‍ ആറാമതും വിവാഹം ചെയ്യുന്നത് അറിഞ്ഞത്.

വിവാഹം തടയാന്‍ ശ്രമിച്ച നഗ്‌മയെ ബഷീര്‍ പുറത്താക്കുകയും മൂന്ന് തവണ മുത്തലാക്ക് ചൊല്ലിയെന്നും നഗ്‌മ പരാതിയില്‍ പറയുന്നു.
മുന്‍പ് ബഷീറിനെതിരെ പീഡനത്തിന് കേസും നഗ്‌മ നല്‍കിയിരുന്നു. ഇവര്‍ തമ്മില്‍ മുന്‍പും വഴക്കുണ്ടായതിനെ തുടര്‍ന്ന് കേസുണ്ട്.

മായാവതിയുടെ നേതൃത്വത്തിലെ ബിഎസ്‌പി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ചൗധരി ബഷീര്‍. പിന്നീട് സമാജ്‌വാദി പാര്‍ട്ടിയിലെത്തിയ ഇയാള്‍ പിന്നീട് പാര്‍ട്ടി അംഗത്വം വേണ്ടെന്ന്‌ വച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here