ബീജിംഗ്: കൊറോണ മഹാമാരിയിൽ അനേകർ മരിക്കുമ്പോഴും പന്നികൾക്കായി ഹോട്ടലുകൾ നിർമ്മിച്ച് ചൈന. ലോകത്തൊന്നും കാണാത്ത വൈറസ് രോഗങ്ങള്‍ മനുഷ്യരില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് ചൈനയില്‍. എന്നാല്‍ ഈ പ്രശ്നങ്ങളുടെ സമയത്തും സുഖമായി ചൈനയില്‍ കഴിയുന്ന ഒരു വിഭാഗം ജന്തുക്കളുണ്ട്. വളര്‍ത്ത് പന്നികള്‍.
രോഗമോ പ്രശ്നങ്ങളോ ഉണ്ടാകാത്ത പ്രത്യേക ആധുനിക സൗകര്യമുളള ബഹുനില കെട്ടിടങ്ങളിലാണ് പതിനായിരക്കണക്കിന് പന്നികളെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടേക്ക് കടക്കുന്നത് അത്ര എളുപ്പമുളള കാര്യമല്ല. പ്രവേശനം കര്‍ശനമായി വിലക്കിയിരിക്കുകയാണ്. സെക്യൂരിറ്റി ക്യാമറകള്‍, കെട്ടിടത്തില്‍ തന്നെ ഡോക്ടര്‍മാരുടെ സേവനം, ശ്രദ്ധാപൂര്‍വം തയ്യാറാക്കിയ ഭക്ഷണം എന്നിവയാണ് ഇവിടെയുളള സൗകര്യങ്ങള്‍.
എന്തിനാണ് പന്നികള്‍ക്ക് ഇത്രയധികം ശ്രദ്ധ എന്ന് ചോദിക്കുന്നതിന് ഒരുത്തരമാണുളളത്. ചൈനയിലെ പ്രധാന മാംസ വിപണിയിലെ താരം പന്നിയാണ്. അവയ്ക്ക് രോഗമുണ്ടാകാതെ ഭദ്രമായി ആവശ്യക്കാരന് എത്തിക്കാനാണിത്. കൊറോണ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് രണ്ട് വര്‍ഷം മുന്‍പ് ഇവിടെ പടര്‍ന്നുപിടിച്ച പന്നിപനി രാജ്യത്തെ പകുതിയോളം പന്നികളെ കൊന്നൊടുക്കി.
ഇതോടെയാണ് ആധുനിക സജ്ജീകരണത്തോടെ ‘പന്നി ഹോട്ടലുകള്‍’ തുടങ്ങാന്‍ ചൈന തീരുമാനിച്ചത്.
യൂറോപ്പിലും അമേരിക്കയിലുമുളള ഇതേ സംവിധാനങ്ങളെ അനുകരിക്കുകയാണ് ചൈന ചെയ്യുന്നത്. ഇതുവഴി രണ്ട് വര്‍ഷം മുന്‍പ് നഷ്ടമായത്ര പന്നികളെ ഉല്പാദിപ്പിച്ച് ഈ രംഗത്ത് തിരിച്ചുവരാന്‍ ചൈനക്കായി. ഈ രംഗത്തെ വലിയ കമ്പനികള്‍ വ്യാപകമായി ഇത്തരം ‘പന്നി ഹോട്ടലുകള്‍’ നിര്‍മ്മിക്കുകയാണ്.
ന്യൂഹോപ്പ് ഗ്രൂപ്പിന്റെ ഇത്തരമൊരു ഹോട്ടല്‍ 20 ഫുട്ബോള്‍ സ്റ്റേഡിയത്തിന്റെ വലുപ്പമുളളതും 1.5 മില്യണ്‍ ചതുരശ്രയടിയുളളതുമാണ്. ഇവിടെ 1,20,000 പന്നികളെ പ്രതിവര്‍ഷം ഉല്പാദിപ്പിക്കാനാകും. പന്നികളെ നിരീക്ഷിക്കാന്‍ റോബോട്ടുകളുണ്ട്. ഇവ പന്നികളിലെ വായുനില, പനി, ഭക്ഷണം, വൃത്തിയാക്കുക എന്നിവ നിര്‍വഹിക്കും.