Home National കേരളത്തിൽ നിന്നുള്ളവർക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

കേരളത്തിൽ നിന്നുള്ളവർക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

0

ബംഗലൂരു : കേരളത്തിൽ നിന്നുള്ളവർക്ക് കൊറോണ ഇല്ലെന്നുള്ള ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ ഫലം കയ്യില്‍ കരുതണമെന്നാണ് നിര്‍ദേശം.

കൊറോണ വ്യാപനം രൂക്ഷമായ കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരും, ഈ സംസ്ഥാനങ്ങളില്‍ പോയി മടങ്ങിവരുന്നവരും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി.

നേരത്തെ കൊറോണ വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയായിരുന്നു. കൊറോണ രണ്ടാം തരംഗം ദുര്‍ബലമായതോടെ കര്‍ണാടകയില്‍ സ്‌കൂളുകളും കോളേജുകളും തുറന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here