Home National കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം മൃഗങ്ങള്‍ ഭക്ഷിച്ച നിലയില്‍

കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം മൃഗങ്ങള്‍ ഭക്ഷിച്ച നിലയില്‍

0

ലക്നൗ: കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം മൃഗങ്ങള്‍ ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ ലഖിംപുര് ഖേരി ജില്ലയിലാണ് സംഭവം. മൈഗൽഗഞ്ച് പ്രദേശത്തെ വീട്ടില്‍ നിന്നും 200 മീറ്റർമാത്രം അകലെയുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെയാണു കുട്ടിയെ കാണാതായത്. കുട്ടിയുടെ ശരീരത്തിലെ കഴുത്തിന് താഴെയുള്ള ഭാഗങ്ങൾ മിക്കതും മൃഗങ്ങൾ ഭക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കുറുക്കന്റെ കാല്പ്പാദങ്ങള്‍ പതിഞ്ഞിട്ടുണ്ട്. എന്നാൽ കുറുക്കന്മാർ ഇത്തരത്തിൽ ആക്രമിക്കില്ലെന്നാണ് വനംവകുപ്പ് അധികൃതരുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here