Home Local News വിവാഹവാഗ്ദാനം നൽകി ഇതര സംസ്ഥാന യുവതിയെ പീഡിപ്പിച്ചു; കുളത്തൂപ്പുഴ സ്വദേശി പിടിയിൽ

വിവാഹവാഗ്ദാനം നൽകി ഇതര സംസ്ഥാന യുവതിയെ പീഡിപ്പിച്ചു; കുളത്തൂപ്പുഴ സ്വദേശി പിടിയിൽ

0

കുളത്തൂപ്പുഴ : ഉത്തരേന്ത്യൻ സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കുളത്തൂപ്പുഴ സ്വദേശിയായ യുവാവ് പോലീസ് പിടിയിൽ. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി സഫ്ദർ മൻസിലിൽ സഫ്ദർഹഷ്മി (24) ആണ് പിടിയിലായത്. ഉത്തരേന്ത്യൻ സ്വദേശിയായ യുവതി കുളത്തൂപ്പുഴയിലെ സ്വകാര്യസ്കൂളിൽ ജോലിനോക്കിവരവേ സൗഹൃദത്തിലായ യുവാവ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചത്.

യുവാവ് വഞ്ചിച്ചതിനെ തുടർന്ന് യുവതി തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർക്ക് പരാതിനൽകിയിരുന്നു. കേസ് കുളത്തൂപ്പുഴ പോലീസിനു കൈമാറിയതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. ഇയാൾ മാസങ്ങൾക്കുമുൻപ്‌ കോട്ടയം സ്വദേശിനിയെ വിവാഹം കഴിച്ചെങ്കിലും ബന്ധം വേർപെടുത്തിയതായി പോലീസ് പറഞ്ഞു. യുവാവിനെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here