Home Local News ബൈക്ക് അപകടത്തിൽ കർഷകൻ മരിച്ചു

ബൈക്ക് അപകടത്തിൽ കർഷകൻ മരിച്ചു

0

എടത്വ: പാമ്പാടി വട്ടുകളത്തിനും മുണ്ടന്‍ കവലയ്ക്കും ഇടയിലുണ്ടായ ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കര്‍ഷകൻ മരിച്ചു. എടത്വ പാണ്ടങ്കരി നെല്ലിക്കുന്നത്ത് പരേതരായ എന്‍.റ്റി. ചാക്കോയുടേയും കത്രിനാമ്മ ചാക്കോയുടേയും മകന്‍ ആന്റണി സി. (റോജന്‍-41) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 നായിരുന്നു അപകടം. വെളളിയാഴ്ച വൈകുന്നേരം 4.30 നാണ് മരിച്ചത്.

എടത്വായില്‍ നിന്ന് ഭാര്യ വീട്ടിലേക്ക് പോയ ഇയാൾ പാമ്പാടി വട്ടുകളത്തിനും മുണ്ടന്‍ കവലയ്ക്കും ഇടയിലെ ഇറക്കത്തില്‍ ബൈക്ക് നീയന്ത്രണം വിട്ട് ബാരിക്കേഡില്‍ ഇടിച്ച് മറിഞ്ഞ് വന്‍കുഴിയിലേയ്ക്ക് പതിക്കുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് റോജനെ കരയ്‌ക്കെത്തിച്ചത്. കോട്ടയം കാരിത്താസ് ആശുപത്രിയിലായിരുന്നു. ഭാര്യ. അമ്പിളി ജോസഫ്.

LEAVE A REPLY

Please enter your comment!
Please enter your name here