Home Local News ചങ്ങനാശേരി ബൈപ്പാസില്‍ മത്സര ഓട്ടത്തിനിടെ ബൈക്കുകള്‍ കുട്ടിയിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു

ചങ്ങനാശേരി ബൈപ്പാസില്‍ മത്സര ഓട്ടത്തിനിടെ ബൈക്കുകള്‍ കുട്ടിയിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു

0

കോട്ടയം: ചങ്ങനാശേരി ബൈപ്പാസില്‍ മത്സര ഓട്ടത്തിനിടെ ബൈക്കുകള്‍ കുട്ടിയിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു. രാത്രി ഏഴ് മണിയോടെയാണ് അപകടം. മത്സരഓട്ടം നടത്തുകയായിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി ഇടിക്കുകയായിരുന്നു.

രണ്ട് പേര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഇടിച്ചിട്ട ബൈക്ക് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പതിനെട്ടുവയസുകാരനായ ശരത് പി സുരേഷാണ് വാഹനം ഓടിച്ചിരുന്നത്. ചങ്ങനാശേരി സ്വദേശികളായ മുരുകന്‍ ആചാരി, നടേശന്‍ എന്നിവരാണ് മരിച്ച മറ്റ് രണ്ടുപേര്‍. ഇരുവരും സ്വര്‍ണപ്പണിക്കാരാണ്.

ബൈപ്പാസില്‍ റോഡ് ക്രോസ് ചെയ്യുകയായിരുന്ന ബൈക്കിനെ മത്സരഓട്ടം നടത്തിയ ഒരു ബൈക്ക് ഇടിക്കുകയായിരുന്നു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here