തിരുവനന്തപുരം: മിൽമ ഭരണം കോൺഗ്രസിന് നഷ്ടമായി. 38 വർഷമായി കോൺഗ്രസ് കൈവശം വെച്ചിരുന്ന കേരള ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെ ഭരണം ഇടതുപക്ഷത്തിന്. സിപിഎമ്മിലെ കെഎസ്മണിയാണ് പുതിയ മിൽമ ചെയർമാൻ.
അഞ്ചിനെതിരെ ഏഴ് വോട്ടുകൾക്കാണ് സിപിഎമ്മിന്റെ വിജയം. മലബാർ മേഖലയിലെ നാല് വോട്ടുകളും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലെ നോമിനേറ്റഡ് ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളുടെ വോട്ടും നേടിയാണ് സിപിഎംവിജയം. കോൺഗ്രസിൽ നിന്നുള്ള ജോൺ തെരുവത്താണ് കെഎസ് മണിക്കെതിരെ മത്സരിച്ചത്.