Home State പിണറായി വിജയനെ സമൂഹ മാധ്യമം വഴി ഭീഷണിപെടുത്തിയ ആനത്തടം സുന്ദരന്‍ പിടിയിൽ

പിണറായി വിജയനെ സമൂഹ മാധ്യമം വഴി ഭീഷണിപെടുത്തിയ ആനത്തടം സുന്ദരന്‍ പിടിയിൽ

0

കൊടകര: മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹ മാധ്യമം വഴി ഭീഷണിപെടുത്തിയ ആൾ പിടിയിൽ. ആനത്തടം സ്വദേശി സുന്ദരന്‍ (49) എന്നയാളാണ് അറസ്റ്റിലായത്.

സമൂഹ മാധ്യമം വഴി,മുഖ്യമന്ത്രിയെ ഭീഷണി പെടുത്തുകയും അപമാനിക്കുന്ന രീതിയില്‍ അശ്ലീല സംഭാഷണങ്ങള്‍ നടത്തി സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തി രാഷ്ട്രീയ സംഘട്ടനം സൃഷ്ടിക്കാന്‍ ശ്രമം നടത്തുകയും ചെയ്തുവെന്ന പരാതിയില്‍ കൊടകര പോലിസാണ്​ സുന്ദരനെ അറസ്റ്റ്​ ചെയ്​തത്​.

സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി എം ബബിഷിന്‍റെ പരാതിയിലാണ് കൊടകര എസ്എച്ചഒ ജയേഷ് ബാലന്‍ ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലിസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here