ന്യൂഡെൽഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി.
ഡെല്‍ഹിയിലെ എകെജി സെന്ററിലായിരുന്നു കൂടികാഴ്ച. രണ്ട് മാസം മുന്‍പ് യെച്ചൂരിയെ കണ്ടിരുന്നതായി അദ്ദേഹം പറഞ്ഞു. ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. നേരത്തെ ഉറപ്പിച്ച കൂടിക്കാഴ്ചയാണ് ഇപ്പോൾ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. കഥയുണ്ടാക്കേണ്ടതില്ല. യെച്ചൂരിയുമായി വ്യക്തിപരമായ ബന്ധമാണെന്നും കെ വി തോമസ് പറഞ്ഞു. ദേശീയ രാഷ്ട്രീയമാണ് സംസാരിച്ചത്. പട്ടിണി, തൊഴിലില്ലായ്മ എന്നിവ നേരിടാന്‍ എന്താണ് മാര്‍ഗമെന്നും ആരാഞ്ഞു.
ബിജെപിക്ക് എതിരായ ഫൈറ്റാണ് മുഖ്യവിഷയം. അതിലൊരു തീരുമാനത്തിലെത്താന്‍ വേണ്ടിയാണ് വന്നത്. ബിജെപിക്ക് എതിരായ നീക്കം എളുപ്പമല്ലെന്നും കെ വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.