Home Covid-19 സംസ്ഥാാനത്ത് വിതരണത്തിന് അഞ്ച് ലക്ഷം ഡോസ് കൊറോണ വാക്സിൻ ഇന്ന് എത്തും

സംസ്ഥാാനത്ത് വിതരണത്തിന് അഞ്ച് ലക്ഷം ഡോസ് കൊറോണ വാക്സിൻ ഇന്ന് എത്തും

0

കൊച്ചി: സംസ്ഥാാനത്ത് വിതരണത്തിന് അഞ്ച് ലക്ഷം ഡോസ് കൊറോണ വാക്സിൻ ഇന്ന് എത്തും. കോവീഷീൽഡ് വാക്സിനാണ് ഇന്ന് എറണാകുളത്ത് എത്തിക്കുക. നാളെയോടെ മറ്റ് ജില്ലകളിലേയ്ക്ക് വിതരണം ചെയ്യും. അതേസമയം മിക്ക ജില്ലകളിലും സർക്കാർ കേന്ദ്രങ്ങളിൽ ഇന്ന് കുത്തിവയ്പുണ്ടാകില്ല.

രണ്ട് ദിവസമായി കുത്തിവയ്പ് പൂർണമായും നിലച്ച തിരുവനന്തപുരം ജില്ലക്ക് 40,000 ഡോസ് വാക്സിൻ ലഭിക്കും. മറ്റ് ജില്ലകളിലേക്കും ആനുപാതികമായി വാക്സിൻ എത്തിക്കും. കോവീഷീൽഡിന് പുറമെ കൊവാക്സിനും തീർന്നതോടെ ഇന്ന് മിക്ക ജില്ലകളിലും കുത്തിവയ്പുണ്ടാകില്ല.

ഓണത്തിന് മുമ്പ് കൂടുതൽ വാക്‌സിൻ ലഭ്യമാക്കാൻ സംസ്ഥാനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവശ്യത്തിന് വാക്‌സിൻ ലഭ്യമായാൽ പ്രതിദിനം നാല് ലക്ഷം ഡോസെങ്കിലും നൽകാൻ ശ്രമിക്കും. വാക്‌സിൻ എടുക്കാൻ വരുന്നവർ ആർടിപിസിആർ ടെസ്റ്റ് റിസൾട്ട് കരുതേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here