കൊറോണ ബാധിച്ചപ്പോൾ ആശുപത്രിയിലെത്തിക്കാൻ മകൻ ചുമന്നുകൊണ്ടുപോയ തൊണ്ണൂറുകാരി മരിച്ചു

കൊട്ടാരക്കര : കൊറോണ ബാധിച്ചപ്പോൾ ആശുപത്രിയിലെത്തിക്കാൻ മകൻ ചുമന്നുകൊണ്ടുപോയ തൊണ്ണൂറുകാരി മരിച്ചു മുട്ടറ സ്കൂളിനുസമീപം മംഗലത്തുതെക്കേതിൽ രാധമ്മയാണ് മരിച്ചത്.

വാഹനമെത്താൻ വഴിയില്ലാത്തതിനാലാണ് മകൻ മോഹനൻ അമ്മയെ ചുമന്ന് ആശുപത്രിയിൽ കൊണ്ടുപോയത്. കൈയേറ്റംകാരണം വഴിയുടെ വീതികുറഞ്ഞതിനാൽ, ഈ ഭാഗത്തെ ഏഴു കുടുംബങ്ങളിലേക്ക് ഓട്ടോറിക്ഷപോലും എത്തില്ല.

മോഹനൻ അമ്മയെ ചുമന്നുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കൊറോണ ബാധിച്ച് അവശയായതിനെ തുടർന്നാണ് രാധമ്മയെ, കൊറോണ നെഗറ്റീവായി ക്വാറന്റീനിലിരുന്ന മോഹനൻ ചുമന്ന് ആശുപത്രിയിൽ കൊണ്ടുപോയത്.