Home State ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; കണ്ണൂര്‍ സ്വദേശി അറസ്റ്റിൽ

ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; കണ്ണൂര്‍ സ്വദേശി അറസ്റ്റിൽ

0

പാലക്കാട്: ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കണ്ണൂര്‍ സ്വദേശിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. സുമിത്രന്‍ എന്നയാളാണ് പിടിയിലായത്.

ചെന്നൈ-മംഗലാപുരം എക്‌സ്പ്രസില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയ്ക്കാണ് സംഭവമുണ്ടായത്. കോഴിക്കോട് സ്വദേശിനിയായ 28കാരിയെയാണ് സുമിത്രന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവ സമയം ഇയാള്‍ മദ്യ ലഹരിയിലായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.

ട്രെയിന്‍ ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് റെയില്‍വേ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here