Home State കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട കള്ളപ്പണം ബിജെപിയുടേത് ; സാക്ഷികള്‍ ചിലപ്പോള്‍ പ്രതികളായേക്കാമെന്ന് മുഖ്യമന്ത്രി

കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട കള്ളപ്പണം ബിജെപിയുടേത് ; സാക്ഷികള്‍ ചിലപ്പോള്‍ പ്രതികളായേക്കാമെന്ന് മുഖ്യമന്ത്രി

0

തിരുവനന്തപുരം: കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട കള്ളപ്പണം ബിജെപിയുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പിന് വേണ്ടി എത്തിച്ചതാണ് പണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കം 250 സാക്ഷികളാണ് കേസിലുള്ളത്. 21 പ്രതികളെ ഇതുവരെ കേസില്‍ അറസ്റ്റ് ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ നാലാം പ്രതി ബിജെപി പ്രവര്‍ത്തകനാണ്. ധര്‍മ്മരാജനും ബിജെപി അനുഭാവിയാണ്. അന്വേഷണം പുരോഗമിക്കുമ്പോള്‍ സാക്ഷികള്‍ പിന്നീട് പ്രതികളായേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസ് ഒതുക്കുന്നുവെന്ന പ്രതിപക്ഷ ആക്ഷേപം ജനശ്രദ്ധ തിരിക്കാനാണെന്നും ഗൗരവതരമായ അന്വേഷണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊടകരക്കേസുമായി ബന്ധപ്പെട്ട് റോജി എം ജോണ്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കൊടകരക്കേസുമായി ബന്ധപ്പെട്ട പണത്തിന്റെ ഉത്ഭവമടക്കമുള്ള കാര്യങ്ങള്‍ ഇനിയും പുറത്തു വന്നിട്ടില്ല. അതിനാല്‍ കേസ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറണമെന്നാവശ്യപ്പെട്ടാണ് റോജി എം ജോണ്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് കൊടകര ദേശീയ പാതയില്‍ മൂന്നരക്കോടി രൂപ ക്രിമിനല്‍ സംഘം കവര്‍ന്നത്. ഇതില്‍ ഒരു കോടി 45 ലക്ഷം രൂപയാണ് അന്വേഷണ സംഘം കണ്ടെടുക്കയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here