തൃശൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടെങ്കിലും ദുരന്തം ഒഴിവായി. ഷൊർണുരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോകുന്ന വേണാട് എക്സ്പ്രസിന്റെ ബോഗി ആണ് വേർപെട്ടത്. അങ്കമാലിക്ക് അടുത്ത് ചൊവ്വരെയിൽ എത്തിയപ്പോഴാണ് സംഭവം. എന്നാൽ അപകടമൊന്നുമുണ്ടായില്ല.
പ്രശ്നം പരിഹരിച്ചതിനുശേഷം വേണാട് ട്രെയിൻ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. അറ്റകുറ്റപ്പണി വേണ്ടിവന്നതോടെ ഒരു മണിക്കൂർ വൈകിയാണ് വേണാട് യാത്ര പുനരാരംഭിച്ചത്.