ലണ്ടൻ: ജനുവരിയിൽ കൊളംബിയയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനിലും റിപ്പോർട്ട് ചെയ്തു. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടാണ് പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞത്. ഈ വകഭേദം ബാധിച്ച 16 പുതിയ കേസുകളാണ് റിപ്പോർട്ടു ചെയ്തത്.
ബി.1.621. എന്നാണ് ഇതിന് നൽകിയ പേര്. ഇതിനെതിരേ വാക്സിൻ ഫലപ്രദമാണോ, ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമോ എന്നിവ സംബന്ധിച്ച് തെളിവുകളൊന്നും ലഭ്യമല്ലെന്ന് അധികൃതർ അറിയിച്ചു.