Home State കേരളത്തിൽ രണ്ട് പേര്‍ക്ക് കൂടി സിക്ക; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 46 പേര്‍ക്ക്

കേരളത്തിൽ രണ്ട് പേര്‍ക്ക് കൂടി സിക്ക; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 46 പേര്‍ക്ക്

0

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം കുമാരപുരം സ്വദേശിയായ 42 കാരനും, കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ മുപ്പതുകാരിക്കുമാണ്സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. സംസ്ഥാനത്ത് ഇതുവരെ 46 പേര്‍ക്കാണ് സിക്ക സ്ഥിരീകരിച്ചത്. അഞ്ച് പേരാണ് നിലവില്‍ രോഗികളായുള്ളത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ അല്ല. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here