മുംബൈ: മഹാരാഷ്‌ട്രയിലെ റായ്ഗഡിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 47ആയി. മരിച്ചവരുടെ
കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രധാനമന്ത്രി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും അനുവദിച്ചു. മണ്ണിടിച്ചിലില്‍ പരിക്കേറ്റവരുടെ കുടുംബത്തിന് ചികിത്സയ്‌ക്കായി 50000 രൂപയും അനുവദിച്ചു.
സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും ആവശ്യമായ എല്ലാ സഹായവും ഉറപ്പ് നല്‍കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയേയുമായി അദ്ദേഹം സംസാരിച്ചിരുന്നു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
നാവികസേയും തീരരക്ഷാസേനയും ദേശീയ ദുരന്തനിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രത്‌നഗിരി, റായ്ഗഡ് ജില്ലകളിലാണ് കനത്ത മഴ നാശം വിതച്ചത്. നാലിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. തുടര്‍ച്ചയായുള്ള മഴ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.