Home National ‘ദ വയറിന്റെ’ ഓഫിസിൽ ഡെൽഹി പൊലീസിന്റെ പരിശോധന

‘ദ വയറിന്റെ’ ഓഫിസിൽ ഡെൽഹി പൊലീസിന്റെ പരിശോധന

0

ന്യൂഡെൽഹി : ‘ദ വയറിന്റെ’ ഓഫിസിൽ ഡെൽഹി പൊലീസിന്റെ പരിശോധന. പെഗസിസ് പ്രൊജക്റ്റിന്റെ ഇന്ത്യൻ പങ്കാളിയാണ് ‘ദ വയർ’. ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് പരിശോധനയുടെ ഭാഗമായി വയറിന്റെ ഓഫിസിൽ എത്തിയത്.

ബോളിവുഡ് താരം സ്വര ഭാസ്‌കർ ആരെന്ന് പൊലീസ് വയർ ജീവനക്കാരോട് അന്വേഷിച്ചു. ഇതിന് പുറമെ മുതിർന്ന മാധ്യമ പ്രവർത്തകരായ
വിനോദ് ദുവ,അർഫ ഷേർവാനി എന്നിവർ ആരെന്നും അന്വേഷിച്ചു. ഇവരോട് സംസാരിക്കാനാകുമോ എന്നും അന്വേഷിച്ചു.

ഓഫിസിന്റ വാടക കരാർ കാണണമെന്നും പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. അതേസമയം, സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള സുരക്ഷാ പരിശോധനയുടെ ഭാഗമായാണ് അന്വേഷണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here