Home Local News കല്ലമ്പലത്ത് കെഎസ്ആർടിസി ബസ്സ് ടിപ്പറിലിടിച്ച് ബസ് യാത്രക്കാരായ 30 പേർക്ക് പരിക്കേറ്റു

കല്ലമ്പലത്ത് കെഎസ്ആർടിസി ബസ്സ് ടിപ്പറിലിടിച്ച് ബസ് യാത്രക്കാരായ 30 പേർക്ക് പരിക്കേറ്റു

0

കൊല്ലം: ദേശീയപാതയിൽ കല്ലമ്പലം ജംഗ്ഷനിൽ കെഎസ്ആർടിസിബസ്സ് ടിപ്പറിലിടിച്ച് ബസ് യാത്രക്കാരായ 30 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 8.45 ഓടെയായിരുന്നു അപകടം. ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ് നഗരൂർ വെള്ളല്ലൂർ നിന്ന് മെറ്റിൽ കയറ്റി വരികയായിരുന്ന ടിപ്പറിൽ ഇടിക്കുകയായിരുന്നു.

ടിപ്പർ ജംഗ്ഷൻ കടന്ന് കൊല്ലം ഭാഗത്തേക്ക് തിരിയുന്നതിനിടെ അമിത വേഗതയിൽ വന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുഖവും തലയും കമ്പികളിലും സീറ്റുകളിലും ഇടിച്ചാണ് യാത്രക്കാർക്ക് പരിക്കേറ്റത്.

അപകടത്തിൽ ബസിൻ്റെ മുൻവശത്തെ ചില്ല് തകരുകയും വലതുവശം പൂർണ്ണമായും തകരുകയും ചെയ്തു. സീറ്റിൽ കുടുങ്ങിപ്പോയ ഡ്രൈവർ ആലപ്പുഴ മനു നിവാസിൽ മനോജിനെ നാട്ടുകാരും പോലീസും ചേർന്നു ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. കാലിന് സാരമായി പരിക്കേറ്റ മനോജിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here