Home Covid-19 പത്തുലക്ഷം ഡോസ് വാക്സിന്‍ കേരളം ഇതുവരെ ഉപയോഗിച്ചിട്ടില്ല; കേരളത്തെ വിമര്‍ശിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ

പത്തുലക്ഷം ഡോസ് വാക്സിന്‍ കേരളം ഇതുവരെ ഉപയോഗിച്ചിട്ടില്ല; കേരളത്തെ വിമര്‍ശിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ

0

ന്യൂഡെല്‍ഹി: വാക്സിന്‍ ഉപയോഗത്തില്‍ കേരളത്തെ വിമര്‍ശിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. കേരളത്തിന് അനുവദിച്ച പത്തുലക്ഷം ഡോസ് വാക്സിന്‍ ഇതുവരെ സംസ്ഥാനം ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി.

കേരളം ആവശ്യപ്പെടുന്ന മുറയ്ക്ക് വാക്സിന്‍ നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. കേരളത്തിലെ രോഗ വ്യാപനത്തില്‍ ആശങ്ക അറിയിച്ച്‌ ആരോഗ്യമന്ത്രി വാക്സിനേഷന്‍ കൃത്യമായി നടപ്പാക്കിയാല്‍ സ്ഥിതി മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

വാക്സിന്‍ ക്ഷാമം ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രിക്ക് എംപിമാരായ ടിഎന്‍ പ്രതാപന്‍, ഹൈബി ഈഡന്‍ എന്നിവര്‍ നല്‍കിയ നിവേദനത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here