ജമ്മുകശ്മീരില്‍ നാശം വിതച്ച് പ്രളയം; ഉ​ജ് ന​ദി​യി​ൽ കു​ടു​ങ്ങി​യ അ​ഞ്ച് പേ​രെ എ​യ​ര്‍​ഫോ​ഴ്‌​സ് ര​ക്ഷ​പെ​ടു​ത്തി

കത്വാ: ജമ്മുകശ്മീരില്‍ നാശംവിതയ്‌ച്ച് കനത്തമഴയെ തുടര്‍ന്നുണ്ടായ പ്രളയം. പ്രളയമുണ്ടായ മേഖലകളില്‍ വ്യോമസേന രക്ഷാപ്രവർത്തനം നടത്തുകയാണ്. കത്വാ ജില്ലയിൽ കനത്ത കുത്തൊഴുക്കുള്ള മേഖലകളില്‍ ഒറ്റപ്പെട്ടുപോയവരെ വായുസേനാ ഹെലികോപ്റ്റര്‍ രക്ഷപെടുത്തി.

ക​ത്വ ജി​ല്ല​യി​ലു​ള്ള ഉ​ജ് ന​ദി​യി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ര്‍​ന്ന് കു​ടു​ങ്ങി​യ അ​ഞ്ച് പേ​രെ എ​യ​ര്‍​ഫോ​ഴ്‌​സ് ര​ക്ഷ​പെ​ടു​ത്തി. ര​ണ്ടു ഹെ​ലി​കോ​പ്റ്റ​റു​ക​ളി​ലാ​യാ​ണ് അ​ഞ്ചു പേ​രെ​യും ര​ക്ഷി​ച്ച​ത്.

ഇ​വ​രി​ല്‍ നാ​ല് പേ​ര്‍ ഖ​ണ്ട്വാ​ള്‍ സ്വ​ദേ​ശി​ക​ളും ഒ​രാ​ള്‍ മാ​ഹി ചാ​ക്ക് സ്വ​ദേ​ശി​യു​മാ​ണ്. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. ഉജാ നദി കരകവിഞ്ഞൊഴുകിയ സാഹചര്യത്തിലാണ് അഞ്ചുപേര്‍ കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ശക്തമായ ഒഴുക്കിനെ കടന്ന് എത്താന്‍ സാധിക്കാത്ത തിനാലാണ് വായുസേന രംഗത്തിറങ്ങിയത്.

മേഖലകളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി വിവിധ സ്ഥലങ്ങളില്‍ കനത്ത മഴ പെയ്യുകയാണ്. റോഡുകള്‍ പലയിടത്തും തകര്‍ന്നിട്ടുണ്ട്. ദുരന്തനിവാരണ സേനയാണ് എല്ലായിടത്തും സഹായത്തിനെത്തുന്നത്.

താഴ്‌വരകളിലെ നദികളില്‍ വളരെ പെട്ടന്നാണ് ജലവിതാനം ഉയരുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ രാഹുല്‍ യാദവ് പറഞ്ഞു. സാധാരണഗതിയില്‍ നദികടക്കാറുള്ളവര്‍ പോലും മടിക്കുന്ന തരത്തില്‍ ശക്തമായ ഒഴുക്കാണുള്ളത്. ഗ്രാമീണമേഖലയില്‍ അപകട മുന്നറിയിപ്പ് ജില്ലാ ഭരണകൂടം നല്‍കിയിട്ടുണ്ട്.