Home National ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങളുടെ നിരോധനം വീണ്ടും നീട്ടി കാനഡ

ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങളുടെ നിരോധനം വീണ്ടും നീട്ടി കാനഡ

0

ന്യൂഡെൽഹി: ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങളുടെ നിരോധനം ഒരു മാസത്തേക്ക് കൂടി നീട്ടി കാനഡ. ഓഗസ്റ്റ് 21 വരെയാണ് നിരോധനം നീട്ടിയിരിക്കുന്നത്. ഇത് നാലാം തവണയാണ് നിരോധനം നീട്ടുന്നത്. എന്നാല്‍, ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്, മൂന്നാമതൊരു രാജ്യത്ത് പോയി കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി കാനഡയിലെത്താം.

കൊറോണ രണ്ടാം തരംഗം ആരംഭിച്ചതിന് പിന്നാലെ ഏപ്രില്‍ 22 മുതലാണ് ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് കാനഡ നിരോധനം ഏര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ജനിതമാറ്റം സംഭവിച്ച വൈറസിന്‍റെ സാന്നിധ്യം കാനഡയിലും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കാനഡ കടുത്ത നപടികളിലേക്ക് കടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here