Home Politics സിപിഐയില്‍ നിന്ന് ഒഴിവാക്കിയതായി അറിവില്ല; ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് അഡ്വ എ ജയശങ്കർ

സിപിഐയില്‍ നിന്ന് ഒഴിവാക്കിയതായി അറിവില്ല; ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് അഡ്വ എ ജയശങ്കർ

0

കൊച്ചി: സിപിഐ അംഗത്വത്തിൽ നിന്ന് തന്നെ ഒഴിവാക്കിയത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് അഡ്വ എ ജയശങ്കർ. മറ്റു തിരക്കുകൾ കാരണം ഇന്നലത്തെ മെമ്പർഷിപ്പ് പുതുക്കുന്ന റിവ്യൂ മീറ്റിങിന് പോകാൻ സാധിച്ചിരുന്നില്ല. പാർട്ടിയോട് അംഗത്വം വേണമെന്നോ വേണ്ടെന്നോ താൻ അറിയിച്ചിട്ടില്ലെന്നും ജയശങ്കർ വ്യക്തമാക്കി.

ജയശങ്കറിനെ സിപിഐയിൽ നിന്ന് ഒഴിവാക്കിയതായി സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ വാർത്തയുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക മാധ്യമങ്ങളിലും ചാനലുകളിലും സിപിഐയേയും എൽഡിഎഫിനേയും മോശമാക്കുന്ന അഭിപ്രായ പ്രകടനം നടത്തിയതിനാണ് ജയശങ്കറിനെ ഒഴിവാക്കിയതെന്നാണ് ദേശാഭിമാനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജയശങ്കറിന് അംഗത്വം പുതുക്കി നൽകേണ്ടതില്ലെന്ന് സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് തീരുമാനിച്ചതായും സിപിഎം മുഖപത്രം പറയുന്നു. എന്നാൽ ഇക്കാര്യ ദേശാഭിമാനി കണ്ടപ്പോഴാണ് താൻ അറിയുന്നതെന്നും ഔദ്യോഗികമായി ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്നും ജയശങ്കർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here