ചെന്നൈ: ചട്ടലംഘനം നടത്തിയതിന് അദാനി ഗ്രൂപ്പിന്റെ ചില കമ്പനികളിൽ സെബി(സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ)യും കസ്റ്റംസ് അധികൃതരും അന്വേഷണം നടത്തുന്നതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ഇന്ന് പാർലമെന്റിൽ അറിയിച്ചു.
അതേസമയം എന്നുമുതലാണ് പരിശോധന ആരംഭിച്ചതെന്ന് വ്യക്തമല്ല. അദാനി ഗ്രൂപ്പിന്റെ ചില സ്ഥാപനങ്ങളെന്ന് പറഞ്ഞെങ്കിലും ഏതൊക്കെ സ്ഥാപനങ്ങളാണെന്നും മന്ത്രി വ്യക്തമാക്കിയില്ല. സെബിയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിക്കാത്തതിന്റെ പേരിലാണ് അന്വേഷണം.
അതേസമയം തിങ്കളാഴ്ച അദാനി ഗ്രൂപ്പിന്റെ കമ്പനികളുടെ ഓഹരികളുടെ മൂല്യം 1.1 ശതമാനത്തിനും-4.8 ശതമാനത്തിനും ഇടയിൽ കുറഞ്ഞു.