Home State ജാമ്യവ്യവസ്ഥയില്‍ ഇളവ് ; വി കെ ഇബ്രാഹിം കുഞ്ഞിൻ്റെ ഹര്‍ജിയില്‍ വിജിലന്‍സ് നിലപാട് ഇന്ന് ഹൈക്കോടതിയെ അറിയിക്കും

ജാമ്യവ്യവസ്ഥയില്‍ ഇളവ് ; വി കെ ഇബ്രാഹിം കുഞ്ഞിൻ്റെ ഹര്‍ജിയില്‍ വിജിലന്‍സ് നിലപാട് ഇന്ന് ഹൈക്കോടതിയെ അറിയിക്കും

0

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി വി കെ ഇബ്രാഹിം കുഞ്ഞ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിജിലന്‍സ് ഇന്ന് ഹൈക്കോടതിയെ നിലപാടറിയിക്കും. എറണാകുളം ജില്ല വിട്ടു പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് വി കെ ഇബ്രാഹിം കുഞ്ഞ് കോടതിയെ സമീപിച്ചത്.

കേസിലെ അന്വേഷണവും ചോദ്യംചെയ്യലും പൂര്‍ത്തിയായെന്നും നിലവില്‍ പ്രോസിക്യൂഷന്‍ അനുമതിക്കായി വിജിലന്‍സ് കാക്കുകയാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2020 നവംബറിലാണ് കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരിയില്‍ കര്‍ശന വ്യവസ്ഥകളോടെ ഹൈക്കോടതി ഇബ്രാഹിം കുഞ്ഞിന് ജാമ്യവും അനുവദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here