മുംബൈ: മുംബൈയിലെ കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങൾ. താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വെള്ളം കയറിയ നിലയിലാണ്. നഗരത്തില്‍ പലയിടങ്ങളിലും വെള്ളം കയറിയതിനാന്‍ ഗതാഗതം താറുമാറായി.
വരുന്ന മണിക്കൂറുകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള മുന്നറിയിപ്പ്. സംസ്ഥാനത്തെ നിലവിലെ സാഹച്യം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിലയിരുത്തി.
ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളും തകര്‍ന്ന് കിടക്കുന്ന കെട്ടിടങ്ങളും നിരീക്ഷിക്കാന്‍ അധികൃതോട് നിര്‍ദ്ദേശിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.