പനാജി: കൊങ്കണ്‍ മേഖലയില്‍ തുടര്‍ച്ചയായ കനത്ത മഴയെ തുടര്‍ന്ന് പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം വീണ്ടും തടസപ്പെട്ടു. ഇതേതുടര്‍ന്ന് കൊങ്കണ്‍ റെയില്‍വേ ട്രെയിന്‍ സര്‍വീസുകള്‍ പുനഃക്രമീകരിക്കുകയും ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു.
ഓള്‍ഡ് ഗോവ കര്‍മാലി തുരങ്കത്തില്‍ കര്‍മാലി- തിവിം സ്റ്റേഷനുകള്‍ക്കിടയിലാണ് മണ്ണിടിഞ്ഞത്. ഇതോടെ ഇരുഭാഗത്തേക്കുമുള്ള സര്‍വീസുകളും തടസപ്പെട്ടു.
കേരളത്തിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകളടക്കമുള്ള ട്രെയിനുകള്‍ വഴിയില്‍ കുടുങ്ങി. ചില ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായും അധികൃതര്‍ അറിയിച്ചു.