Home Local News അമ്മയെ ഉപദ്രവിക്കുന്നത് തടയാനെത്തിയ ബന്ധുവിനെ യുവാവ് ചവിട്ടി കൊന്നു

അമ്മയെ ഉപദ്രവിക്കുന്നത് തടയാനെത്തിയ ബന്ധുവിനെ യുവാവ് ചവിട്ടി കൊന്നു

0

തിരുവനന്തപുരം : അമ്മയെ ഉപദ്രവിക്കുന്നത് തടയാനെത്തിയ ബന്ധുവിനെ യുവാവ് ചവിട്ടി കൊന്നു. ബാലരാമപുരം കോട്ടുകാല്‍ക്കോണം കോഴോട് ചിറയില്‍ വിളാകത്ത് പുത്തന്‍വീട്ടില്‍ ദീപാരാധനയില്‍ തമ്പി എന്ന രാമചന്ദ്രന്‍ (63) ആണ് മരിച്ചത്. സംഭവത്തില്‍ കോട്ടുകാല്‍കോണം കോഴോട് ചിറയില്‍വിളാകത്ത് പുത്തന്‍വീട്ടില്‍ സന്ദീപി(30) നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മര്‍ദനത്തില്‍ പരിക്കേറ്റ മാതാവ് സുധാ കുമാരിയെ നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാമചന്ദ്രൻ്റെ ഭാര്യയുടെ അനുജത്തിയാണ് സുധ. സന്ദീപ് പതിവായി സുധാ കുമാരിയെ മര്‍ദിക്കാറുണ്ടായിരുന്നു. ഇവരുടെ സമീപത്തെ വീട്ടില്‍ തന്നെയാണ് രാമചന്ദ്രനും താമസിക്കുന്നത്. ശനിയാഴ്ച വൈകിട്ട് നാലോടെ വീട്ടിലെത്തിയ സന്ദീപ് അമ്മ സുധാ കുമാരിയെ ക്രൂരമായി മര്‍ദിക്കുന്നത് കണ്ട് രാമചന്ദ്രന്‍ തമ്പി എത്തുകയായിരുന്നു.

സന്ദീപിനെ വീട്ടിനുള്ളിലാക്കി കതകടച്ച്‌ രാമചന്ദ്രന്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി. പിന്നീട്, വീടിന് പുറത്തെ കസേരയില്‍ രാമചന്ദ്രന്‍ ഇരിക്കുമ്പോ‌ള്‍ സന്ദീപ് എത്തി ചവിട്ടി തള്ളിയിട്ട ശേഷം തലയില്‍ നിരവധി തവണ ചവിട്ടിയെന്ന് പൊലീസ് പറഞ്ഞു. അവശനിലയിലായ രാമചന്ദ്രനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

നാട്ടുകാരുടെ സഹായത്തോടെ മല്‍പിടിത്തത്തിലൂടെയാണ് സന്ദീപിനെ ബാലരാമപുരം സി.ഐ. ജയകുമാര്‍, എസ്.ഐ. വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സന്ദീപ് മാനസിക പ്രശ്‌നങ്ങള്‍ക്ക് നേരത്തെ ചികിത്സ തേടിയിരുന്നതായി പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here