ദോഹ: കെട്ടിടങ്ങൾ, ഷോപ്പിങ് മാളുകൾ, ഓഫിസുകൾ അടച്ചിട്ട സ്ഥലങ്ങളിലെ കൊറോണ വൈറസ് വ്യാപനം തടയാൻ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് ഖത്തർ. അന്തരീക്ഷത്തിൽ വ്യാപിക്കാനിടയുള്ള വായുവിലെ വൈറസിനെയും അതിൻെറ വകഭേദങ്ങളെയും പൂർണമായും നിർജീവമാക്കാൻ സാധിക്കുന്ന ലോകത്തിലെ ആദ്യ ഉപകരണമാണിതെന്ന് നിർമാതാക്കൾ അവകാശപ്പെട്ടു.
പ്രമുഖ ഇന്ത്യൻ ശാസ്ത്രജ്ഞനായ ഡോ.രാജ വിജയകുമാറാണ് ഈ സാങ്കേതികവിദ്യ കണ്ടെത്തിയത്. അൽ മാജിദ് ഹോൾഡിങ് ഗ്രൂപ്പിൻെറ സഹോദര സ്ഥാപനമായ അൽ മാജിദ് മെഡിടെക് ‘സ്കാലീൻ ഷൈകൊകാൻ’ എന്ന പേരിലുള്ള ഉപകരണം വികസിപ്പിച്ചെടുത്തത്. ഡെവ്ജിയോ-മിറ്റെർ ഗ്രൂപ്പുമായി ചേർന്നാണ് അൽ മാജിദ് മെഡിടെക് ഉപകരണം അവതരിപ്പിക്കുന്നത്.
അടച്ചിട്ട ഇടങ്ങളിലുള്ള കൊറോണ വൈറസിനെയും ഇൻഫ്ലുവൻസ വൈറസിനെയും 99.994 ശതമാനം നിർവീര്യമാക്കാൻ സ്കാലീൻ ഷൈകൊകാൻ ഉപകരണത്തിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. കൊറോണ വൈറസിനെയും അതിൻെറ വകഭേദങ്ങളെയും നശിപ്പിക്കാൻ തക്ക ശേഷിയുള്ളതാണ് ഉപകരണമെന്നും കമ്പനി വ്യക്തമാക്കുന്നു