Home Politics ബിജെപി നേതാവ് ഡോ. കെ.എസ്. രാധാകൃഷ്ണനെതിരെ ഫോണിൽ വധഭീഷണി മുഴക്കി ‘ഇസ്‌ലാമിക ഭീകരൻ’

ബിജെപി നേതാവ് ഡോ. കെ.എസ്. രാധാകൃഷ്ണനെതിരെ ഫോണിൽ വധഭീഷണി മുഴക്കി ‘ഇസ്‌ലാമിക ഭീകരൻ’

0

കൊച്ചി: ഇസ്‌ലാമിക ഭീകരൻ’ എന്ന് അവകാശപ്പെട്ടയാൾ ഫോണിൽ വിളിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെഎസ്. രാധാകൃഷ്ണന് വധഭീഷണി മുഴക്കിയെന്ന് പരാതി. ഇതെക്കുറിച്ച് കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് രാധാകൃഷ്ണൻ പരാതി നൽകി.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് യുഎഇ നമ്പറിൽനിന്ന് വധഭീഷണി എത്തിയത്. മലയാളത്തിലായിരുന്നു ഭീഷണി. അടുത്തിടെ പുറത്തിറങ്ങിയ തന്റെ പുസ്തകത്തിന്റെ പേരിൽ മലയാളിയാണ് കൊല്ലുമെന്ന് ഭീഷണി മുഴക്കിയതെന്ന് കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു.

മോശം വാക്കുകളുപയോഗിച്ച് സംസാരിച്ചയാൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. 11.32നും 12.14നും ഇതേ നമ്പരിൽനിന്നും വീണ്ടും ഫോൺ വിളിക്കാൻ ശ്രമിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് ഇ-മെയിലിലൂടെ പരാതി നൽകി. മുമ്പും ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here