കൊച്ചി: വൈറ്റിലയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. കൊച്ചി ലേക്‌ഷോർ ആശുപത്രിയിലെ നഴ്സുമാരാണ് ഇരുവരും.
ചേർത്തല സ്വദേശി വിൻസെന്റും തൃശൂർ സ്വദേശിനി ജീമോളുമാണ് മരിച്ചത്. ഇവർ വൈറ്റിലയിലെ സ്വകാര്യ ബാങ്കിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടം.