Home State മുന്‍ഗണനാ റേഷന്‍കാര്‍ഡ് പൊതു വിഭാഗത്തിലേക്ക് മാറ്റാൻ ഇന്ന് കൂടി അവസരം

മുന്‍ഗണനാ റേഷന്‍കാര്‍ഡ് പൊതു വിഭാഗത്തിലേക്ക് മാറ്റാൻ ഇന്ന് കൂടി അവസരം

0

തിരുവനന്തപുരം : അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡ് കൈവശം വച്ചിട്ടുള്ളവര്‍ക്ക് കാര്‍ഡുകള്‍ പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അവസരം ഇന്ന് അവസാനിക്കും. ജൂലൈ 15ന് ശേഷം പിഴ, ശിക്ഷാ നടപടികള്‍ എന്നിവയില്‍ ഇളവുണ്ടാകില്ല.

അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവര്‍ വിവരം അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ അറിയിച്ച്‌ കാര്‍ഡ് പൊതു വിഭാഗത്തിലേക്ക് മാറ്റണം. താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നേരിട്ടോ,ഫോണ്‍ വഴിയോ, താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടേയോ, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരുടേയോ ഔദ്യോഗിക ഫോണ്‍ നമ്പറിലോ നേരിട്ടോ ഇ മെയില്‍ വഴിയോ അറിയിക്കാം.ഫോണ്‍ നമ്പറുകള്‍ civilsupplieskerala.gov.in ല്‍ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here