Home State തോപ്പില്‍ ഭാസിയുടെ ഭാര്യ അമ്മിണി അമ്മ അന്തരിച്ചു

തോപ്പില്‍ ഭാസിയുടെ ഭാര്യ അമ്മിണി അമ്മ അന്തരിച്ചു

0

കൊല്ലം: തോപ്പില്‍ ഭാസിയുടെ ഭാര്യ അമ്മിണി അമ്മ (85)അന്തരിച്ചു. വൈകീട്ട് പരുമല ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് വള്ളിക്കുന്നിലെ വീട്ടുവളപ്പില്‍ നടക്കും.

കമ്യൂണിസ്റ്റ് നേതാവും ആദ്യ നിയമസഭാ സ്പീക്കറുമായിരുന്ന ആര്‍ ശങ്കരനാരായണന്‍ തമ്പിയുടെ മൂത്ത സഹോദരി ചെല്ലമ്മ കെട്ടിലമ്മയുടെയും അശ്വതി തിരുനാള്‍ രാമവര്‍മ്മയുടെയും മകളായിരുന്നു.

1951 ല്‍ തോപ്പില്‍ ഭാസി ഒളിവിലിരിക്കുമ്പോഴായിരുന്നു അമ്മിണിയമ്മയെ വിവാഹം കഴിച്ചത്.
മക്കള്‍: അന്തരിച്ച പ്രശസ്ത സംവിധായകന്‍ അജയന്‍, സോമന്‍, പരേതനായ രാജന്‍, സുരേഷ്, മാല.

LEAVE A REPLY

Please enter your comment!
Please enter your name here