യുവാവിനൊപ്പം യുവതി വിട്ടീല്‍ 11 വര്‍ഷം രഹസ്യമായി കഴിഞ്ഞ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം തുടങ്ങി

നെന്മാറ: അയിലൂര്‍ കാരക്കാട്ടുപറമ്പിലെ വിട്ടീല്‍ യുവാവിനൊപ്പം യുവതി 11 വര്‍ഷം രഹസ്യമായി കഴിഞ്ഞ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം തുടങ്ങി. മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന്​ പരിശോധിക്കാനായാണ് അന്വേഷണം. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം ബൈജുനാഥി​ൻ്റെ നിർദ്ദേശപ്രകാരമാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

കമ്മീഷന്‍ അന്വേഷണ വിഭാഗം എസ്.പി. ദേവമനോഹര്‍ നെന്മാറയിലും അയിലൂര്‍ കാരക്കാട്ടുപറമ്പിലുമെത്തി അന്വേഷണം നടത്തി. നെന്മാറ ടി.ബിയിലേക്ക്​ വിളിച്ചുവരുത്തി ദമ്പതികളുടെ മൊഴിയെടുത്ത അദ്ദേഹം റഹ്‌മാൻ്റെയും സജിതയുടെയും വീട്ടിലെത്തിയും മൊഴിയെടുത്തു.

എസ്.പിയെ കൂടാതെ ആലത്തൂര്‍ ഡിവൈ.എസ്.പി കെ.എം. ദേവസ്യ, നെന്മാറ സി.ഐ എ. ദീപകുമാര്‍ എന്നിവരുമുണ്ടായിരുന്നു.