Home Local News ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് യുവാക്കൾ മരിച്ചു

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് യുവാക്കൾ മരിച്ചു

0

കോഴിക്കോട്: ബൈക്കുകൾ കൂട്ടിയിടിച്ച് കുറ്റ്യാടി തീക്കുനിയിലുണ്ടായ അകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. റഹീസ്, അബ്ദുൽ ജാബിർ, ജെറിൻ എന്നിവരാണ് മരിച്ചത്. ചൊ​​വ്വാ​​ഴ്ച രാ​​ത്രി പ​​ത്ത​​ര​​യോടെ വേ​​ളം കാ​​ക്കു​​നി കാ​​ര​​ക്കു​​ന്ന് പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.

റഹീസും ജാബിറും കക്കട്ട് പതിരാപറ്റ സ്വദേശികളാണ്. ജെറിൻ കവിലും പാറ സ്വദേശിയാണ്. നേർക്കുനേരെ ബൈക്കുകൾ ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അമിത വേഗതയും മഴയുമാണ് അപകടത്തിന് കാരണമെന്നാണ് സൂചന. ആശുപത്രിയിലെത്തിക്കും മുന്‍പ് രണ്ടു പേർ മരിച്ചിരുന്നു. ഒരാൾ കോ​​ഴി​​ക്കോ​ട്​ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലുമാണ് മ​രിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here