നികുതി അടയ്ക്കാതെ റോഡിലിറക്കി; റോൾസ് റോഴ്‌സ് കാറിന് പിഴചുമത്തി

താമരശ്ശേരി: സ്വന്തമാക്കിയിട്ടും മൂന്ന് മാസത്തിലേറെയായി നികുതി അടയ്ക്കാതെ റോഡിലിറക്കിയ ആഡംബരകാറിന് മോട്ടോർവാഹനവകുപ്പ് പിഴ ഉൾപ്പെടെ 35,250 രൂപ ചുമത്തി. മലപ്പുറം സ്വദേശിയുടെ റോൾസ് റോഴ്‌സ് കാറിനാണ് പിഴചുമത്തിയത്. ദുബായിൽ നിന്ന്‌ മാർച്ചിലാണ് കാർ കേരളത്തിൽ എത്തിച്ചത്.

എൻഫോഴ്‌സ്‌മെമെന്റ് എം വി ഐ അനൂപ് മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് 35000 രൂപ നികുതിയും 250 രൂപ പിഴയും ചുമത്തിയത്. താമരശ്ശേരിയിലെ പരിശോധനയ്ക്കിടെയാണ് നികുതിവെട്ടിപ്പ് കണ്ടെത്തിയത്. എ എം വി ഐമാരായ രാജേഷ്, ധനുഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.