ന്യൂഡെൽഹി: ഡെൽഹി ലാഡോസറായിൽ സീറോ മലബാര്‍ സഭയുടെ കീഴിലുള്ള ലിറ്റിൽ ഫ്ലവർ ദേവാലയം ഡെല്‍ഹി ഡവലപ്പ്മെന്റ് അഥോറിട്ടി ഏകപക്ഷീയമായി പൊളിച്ചു മാറ്റിയ സംഭവത്തിൽ വ്യാപക പ്രതിഷേധം. വിശ്വാസികൾ റോഡിൽ മുട്ടുകുത്തി നിന്ന് പ്രതിഷേധിച്ചു. ഇടവക വികാരി ഫാ.ജോസ് കുന്നുംകുഴിലിന്റെ നേതൃത്വത്തിൽ മെഴുകു തിരികള്‍ തെളിച്ച് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
13 വർഷമായി മലയാളികൾ ഉൾപ്പടെ അഞ്ഞൂറോളം കുടുംബങ്ങൾ ആരാധന നടത്തുന്ന ദേവാലയമാണ് ജില്ലാ ഭരണകൂടം പൊളിച്ചുനീക്കിയത്. ദേവാലയത്തിന്റെ നിർമാണം സംബന്ധിച്ച തർക്കം കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് തിടുക്കത്തിൽ നടപടി. പള്ളി പൊളിക്കണമെന്ന് നോട്ടീസ് വെള്ളിയാഴ്ച നൽകിയ ശേഷം രണ്ടു ദിവസത്തിനകം നടപടി സ്വീകരിച്ചതിലും വലിയ പ്രതിഷേധമുയർന്നു കഴിഞ്ഞു.
വിശ്വാസികളുടെ ഹൃദയത്തിന് മുറിവേൽപ്പിച്ച ജില്ലാ ഭരണകൂടത്തിന്റെ നടപടിയിൽ പ്രതിഷേധിക്കുമെന്ന് കത്തോലിക്കാ കോൺഗ്രസ് വ്യക്തമാക്കി. പള്ളി പൊളിച്ചതിനാൽ വിശ്വാസികൾക്ക് ആരാധന നടത്താൻ ഡെൽഹി സർക്കാർ സൗകര്യമുണ്ടാക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറി ജോബി നീണ്ടുകുന്നേൽ ആവശ്യപ്പെട്ട