ക്യൂബയില്‍ സമ്പൂർണ്ണ തകർച്ച; ഏകാധിപത്യം തുലയട്ടെ മുദ്രാവാക്യവുമായി ആയിരങ്ങൾ; കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ വന്‍ ജനകീയ പ്രക്ഷോഭം

ഹവാന: ഏകാധിപത്യം തുലയട്ടേയെന്ന മുദ്രാവാക്യവുമായി കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ ക്യൂബയില്‍ വന്‍ ജനകീയ പ്രക്ഷോഭം. ആയിരങ്ങളാണ് ക്യൂബയിലെ പ്രധാന ന​ഗരങ്ങളില്‍ പ്രക്ഷോഭവുമായി രം​ഗത്തിറങ്ങിയത്. ഹവാനയടക്കമുള്ള ക്യൂബന്‍ ന​ഗരങ്ങളില്‍ നടന്ന പ്രകടനങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിട്ടുണ്ട്.

സാമ്പത്തികരംഗത്തെ വന്‍ തകര്‍ച്ചയാണ് പെട്ടെന്നുള്ള പ്രക്ഷോഭങ്ങള്‍ക്ക് കാരണമായത്. വാക്സിനേഷന്റെ വേഗം കൂട്ടണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു.
മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയിലാണ് രാജ്യം.

രാജ്യത്തെ തകര്‍ക്കാന്‍ വിദേശ ശക്തികളുടെ പിന്തുണയോടെ നടക്കുന്നതാണ് ഇപ്പോഴത്തെ പ്രക്ഷോഭങ്ങളെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗല്‍ ഡിയാസ്‌ കാനല്‍ ആരോപിച്ചു. പലയിടത്തും പ്രക്ഷോഭകരും പൊലീസും തമ്മില്‍ സംഘര്‍ഷവും ഉണ്ടായി. രാജ്യത്തിൻ്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നായ ടൂറിസം നിശ്ചലമായതോടെയാണ് ക്യൂബയില്‍ സാമ്പത്തിക മാന്ദ്യം രൂക്ഷമായത്