Home State ബെൻസി ജോർജ് അറയ്ക്കൽ ദക്ഷിണ റെയിൽവേ സോണൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി മെമ്പർ

ബെൻസി ജോർജ് അറയ്ക്കൽ ദക്ഷിണ റെയിൽവേ സോണൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി മെമ്പർ

0

കൊച്ചി : ദക്ഷിണ റെയിൽവേയുടെ സോണൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി മെമ്പർ ആയി ബെൻസി ജോർജ് അറയ്ക്കലിനെ നിയമിച്ചു. കേന്ദ്ര റയിൽവെ ബോർഡിന്റെ ദക്ഷിണ മേഖലയുടെ കീഴിൽ വരുന്ന ആറ് ഡിവിഷനുകൾ അടങ്ങുന്ന സോണുകളാണ് ബെൻസിയുടെ സേവന മേഖല. രണ്ട്‌ വർഷമാണ് കാലാവധി. തെക്കേയിന്ത്യയിലെ പ്രമുഖ ഡിവിഷനുകൾ ആയ ചെന്നൈ, തൃശ്ശിനാപ്പള്ളി, സേലം, മധുര, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ഇദ്ദേഹം പ്രവർത്തിക്കുക.

മാനേജ്‌മെന്റ് ആൻഡ് കൺസൾറ്റിങ് രംഗത്ത് ഒന്നരപതിറ്റാണ്ടിന്റെ അനുഭവ പരിചയമുള്ള ബെൻസി ജോർജ് ആലപ്പുഴ കുട്ടനാട് സ്വദേശിയാണ്. പ്രമുഖ കോർപറേറ്റ് സ്ഥാപനങ്ങളിൽ പ്രവർത്തിച്ച പ്രൊഫഷനൽ എന്ന നിലക്കാണ് ബെൻസിയുടെ നിയമനം.
റയിൽവെക്കും സംരംഭകർക്കും ഉതകുന്ന രീതിയിൽ നൂതന നിക്ഷേപ ആശയങ്ങളെ കണ്ടെത്തി ആവിഷ്‌കരിക്കാൻ മുൻകൈ എടുക്കുമെന്ന് ബെൻസി അറിയിച്ചു.

യുവ സംരംഭകനും അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും ആയ ബെൻസി ജോർജ് ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിസ്ട്രസ് മാനേജ്മെന്റ് കളക്റ്റിവിന്റെ (DMC) മാനേജിങ് ട്രസ്റ്റീ മെമ്പർ കൂടിയാണ്. 2018ലെ വെള്ളപ്പൊക്കത്തിനെത്തുടർന്ന് കുട്ടനാടിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ബെൻസി പങ്കാളി ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here