Home State കൊറോണ ബാധിച്ച് ചികിൽസയിലായിരുന്ന രണ്ടു മലയാളികൾ കുവൈറ്റിൽ മരിച്ചു

കൊറോണ ബാധിച്ച് ചികിൽസയിലായിരുന്ന രണ്ടു മലയാളികൾ കുവൈറ്റിൽ മരിച്ചു

0

കുവൈറ്റ്: കൊറോണ ബാധിച്ച് ചികിൽസയിലായിരുന്ന രണ്ടു മലയാളികൾ കുവൈറ്റിൽ മരിച്ചു. കുവൈറ്റിലെ കലാസാംസ്കാരിക പ്രവർത്തകയും അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അധ്യാപികയുമായ മഞ്ജു പ്രേമും (50) തിരുവല്ല സ്വദേശി രാജേഷ് കുമാറു(49) മാണ് മരിച്ചത്.

തിരുവനന്തപുരം സ്വദേശിയായ മഞ്ജു ആംസ്ഫോർ യു എന്ന സംഘടനയുടെ ട്രഷററും ജീവകാരുണ്യ പ്രവർത്തകയുമായിരുന്നു. രണ്ടു മാസത്തിലേറെയായി കൊറോണ തുടർചികിത്സയിലായിരുന്നു ഇവർ. ഭർത്താവ് പ്രേം സുകുമാർ .( കുവൈറ്റ് ഇൻഡസ്ട്രിയൽ ബാങ്ക് ജീവനക്കാരൻ ) മകൻ: വിനയ് പ്രേം.

തിരുവല്ല കുറ്റൂർ കുന്നന്താനം ചന്ദ്രഭവനിൽ രാജേഷ് കുമാറാണ് മരിച്ച മറ്റൊരു മലയാളി. കുവൈറ്റ് കെ ഇ ഒ കമ്പനിയിലെ സീനിയർ ഡ്രാഫ്റ്റ്സ്മാനായിരുന്നു ഇദ്ദേഹം. രണ്ടു ദിവസമായി ചികിൽസയിലായിരുന്ന രാജേഷ് ഇന്ന് രാവിലെയാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here