Home State മദ്യപിച്ചെത്തിയ പിതാവ് പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞു;പിതാവ് പിടിയിൽ

മദ്യപിച്ചെത്തിയ പിതാവ് പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞു;പിതാവ് പിടിയിൽ

0

തിരുവനന്തപുരം: മദ്യലഹരിയിൽ പിതാവിൻ്റെ ക്രൂരത. വെഞ്ഞാറമൂടില്‍ മദ്യപിച്ചെത്തിയ പിതാവ് പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞു. തമിഴ്നാട് സ്വദേശി മുരുകനാണ് മദ്യലഹരിയില്‍ ഭാര്യയെ മര്‍ദ്ദിച്ച ശേഷം കുഞ്ഞിനെ റോഡിലേക്ക് എറിഞ്ഞത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. നാട്ടുകാരാണ് കുട്ടിയെ ആക്രമിക്കുന്നതില്‍ നിന്ന് മുരുകനെ തടഞ്ഞത്. കുഞ്ഞ് റോഡില്‍ കിടക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

കുഞ്ഞിൻ്റെ ആരോഗ്യനില സംബന്ധിച്ച്‌ വിശദമായ പരിശോധനക്ക് ശേഷം വ്യക്തമാക്കാമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഭാര്യക്ക് പരാതിയില്ലെന്നാണ് പൊലീസ് പറയുന്നത്. ദൃക്സാക്ഷികളുടെ മൊഴി പ്രകാരം കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here