Home State സിപിഎം നേതാവ് കാട്ടാക്കട ശശി അന്തരിച്ചു

സിപിഎം നേതാവ് കാട്ടാക്കട ശശി അന്തരിച്ചു

0

തിരുവനന്തപുരം : സിപിഎം നേതാവ് കാട്ടാക്കട ശശി (70 )അന്തരിച്ചു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. മൃതദേഹം രാവിലെ 9 ന് പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം പിന്നീട് വീട്ടുവളപ്പില്‍ നടക്കും.

കൊറോണാനന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.സംസ്ഥാന ചുമുട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാനാണ്.

സിഐടിയു സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മിറ്റി അംഗവും ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റും ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here