Home State വിസ്മയ കേസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതി കിരൺ കുമാറിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു

വിസ്മയ കേസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതി കിരൺ കുമാറിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു

0

കൊച്ചി : വിസ്മയ കേസിലെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതി കിരൺ കുമാറിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. എഫ് ഐ ആർ റദ്ദാക്കണമെന്ന കിരണിന്റെ ഹർജി പരിഗണിക്കുന്നത് ജൂലൈ 26-ലേക്ക് മാറ്റി.

ഹർജിയിലെ പിഴവുകൾ തിരുത്തി വീണ്ടും നൽകാൻ കോടതിയുടെ നിർദ്ദേശം. ബി എസ് ആളൂരാണ് കോടതിയിൽ പ്രതിക്ക് വേണ്ടി ഹാജരായത്. കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനിൽക്കില്ലെന്നുമാണ് ഹർജിയിൽ കിരണിന്റെ വാദം.

പഴയ പ്രശ്നങ്ങളുടെ പേരിലാണ് തനിക്കു മേൽ കുറ്റം ചുമത്തിയതെന്നാണ് കിരൺകുമാർ ഹർജിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ഹർജി തീർപ്പാകും വരെ കേസിന്മേലുള്ള തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here