‘എസ്‌ഐ പെണ്ണ് ആനി ശിവയുടെ പൊലീസ് സ്‌റ്റേഷനല്ലേ? ഐ ആം വെയ്റ്റിങ് ‘ ; അപമാനിച്ചെന്ന പരാതിയില്‍ കേസെടുത്തതിനു പ്രതികരണവുമായി ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ

കൊച്ചി: പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആനി ശിവയെ അപമാനിച്ചന്ന പരാതിയില്‍ കേസെടുത്തതിനു പിന്നാലെ പ്രതികരണവുമായി ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ. ‘എസ്‌ഐ പെണ്ണ് ആനി ശിവയുടെ പൊലീസ് സ്‌റ്റേഷനല്ലേ? ഐ ആം വെയ്റ്റിങ്’ എന്നാണ് സംഗീത സംഗീത ലക്ഷ്മണയുടെ പുതിയ എഫ്ബി പോസ്റ്റ്.

ചാനലുകളില്‍നിന്നു വിളി വന്നപ്പോഴാണ് കേസെടുത്ത വിവരം അറിയുന്നതെന്ന് പോസ്റ്റില്‍ പറയുന്നു. വിദേശത്തുനിന്നു വരെ വിളികള്‍ വന്നു തുടങ്ങിയപ്പോള്‍ അന്വേഷിച്ചു. അങ്ങനെയാണ് പ്രതിയായ വിവരം അറിഞ്ഞത്. എഫ്‌ഐആര്‍, എഫ്‌ഐഎസ് റെക്കോര്‍ഡുകള്‍ ലഭിച്ചിട്ടില്ല, കിട്ടിയ ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും പോസ്റ്റില്‍ പറയുന്നു.

ദുരിത ജീവിത സാഹചര്യങ്ങളിലൂടെ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പദവിയിലെത്തിയ ആനി ശിവയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആനി ശിവ നല്‍കിയ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ കേസെടുത്തത്. ഐടി ആക്ട് പ്രകാരവും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസ്.