ധാക്ക: ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ ആറുനില ഫാക്ടറിയിൽ വൻതീപിടിത്തത്തിൽ കുറഞ്ഞത് 52 പേർ വെന്തുമരിച്ചു. അമ്പതോളം പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
വ്യാഴാഴ്ച വൈകുന്നേരം നര്യാൺ ഗഞ്ജിലെ രുപ്ഗഞ്ചിലുള്ള ഹാഷെം ഫുഡ് ആൻഡ് ബിവറേജ് ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. രാസവസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും സൂക്ഷിച്ചിരുന്ന താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നത്.
18-ലേറെ അഗ്നിശമനസേനാ യൂണിറ്റുകൾ ചേർന്നു ഏറെ പാടുപ്പെട്ടാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. തീ പൂർണമായും അണയ്ക്കാൻ സാധിച്ചിട്ടില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്. ഫാക്ടറി തൊഴിലാളികളിൽ 44 പേരെ കൂടി ഇനിയും കണ്ടെത്താനുണ്ടെന്നാണ് അധികൃതർ പറയുന്നത്.